/kalakaumudi/media/post_banners/003c03be9a9f65a17b9d2a1a6168f7694a253a0e1b5b3f36e206c700c668cd80.jpg)
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യംചെയ്യലിന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വെള്ളിയാഴ്ചയും ഹാജരായേക്കില്ല. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അഞ്ചാം തവണയാണ് ഇ.ഡി കേജ്രിവാളിന് നോട്ടിസ് നല്‍കിയത്. മുന്‍പ് നാലു തവണയും ഇഡിയിടെ ആവശ്യം കേജ്‌രിവാള്‍ തള്ളിയിരുന്നു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് വിവരങ്ങള്‍ തേടുന്നതിനാണ് മുഖ്യമന്ത്രിയെ ഇഡി വിളിപ്പിച്ചത്. ഇ.ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് എഎപി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേജ്‌രിവാളിനെ ജയിലില്‍ അടയ്ക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് എഎപി ആരോപിക്കുന്നു.
അതിനിടെ, അഞ്ചാം തവണയുടെ ഹാജരായില്ലെങ്കില്‍ കേജ്രിവാളിനെ അറസ്റ്റ് ചെയ്യാന്‍ ഇ.ഡി നീക്കം നടത്തുമോയെന്ന ആശങ്കയിലാണ് എഎപി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
