/kalakaumudi/media/post_banners/a6ebbe27f8e975aff279b867d2b10f846da71e7940b120f307c9df0a98c970ea.jpg)
ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെലോട്ടിനെ നേതൃസ്ഥാനത്തു നിന്ന് നീക്കാന്‍ സാധ്യത. സംസ്ഥാനത്ത് പുതിയ നിയമസഭ കക്ഷി നേതാവിനെ നിയമിക്കുമെന്ന് എഐസിസി അറിയിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് രാജസ്ഥാനിലും കോണ്‍ഗ്രസ് മാറ്റത്തിനുള്ള തീരുമാനമെടുത്തിരിക്കുന്നത്. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ നിരന്തരമുള്ള വാഗ്ദ്വാദങ്ങളാണ് രാജസ്ഥാനിലെ തോല്‍വിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്.