'ബിസിസിഐ ബിജെപിയുടെ ഭാഗമാണെന്ന് കരുതി'; കുടുംബ രാഷ്ട്രീയ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ അസം മുഖ്യമന്ത്രി

അമ്മയും അച്ഛനും മുത്തച്ഛനും സഹോദരിയും സഹോദരനും ഉൾപ്പെടെ ഒരു കുടുംബം മുഴുവൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുകയും ഒരു പാർട്ടിയെ നിയന്ത്രിക്കുകയും ചെയ്യുന്നു, യുപിയിൽ നിന്നുള്ള വെറും എംഎൽഎ ആയ രാജ്‌നാഥ് സിംഗിനെ പ്രിയങ്ക ഗാന്ധിയുമായി താരതമ്യപ്പെടുത്താൻ കഴിയുമോ? രാജ്‌നാഥ് ബിജെപിയെ നിയന്ത്രിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു

author-image
Greeshma Rakesh
New Update
'ബിസിസിഐ ബിജെപിയുടെ ഭാഗമാണെന്ന് കരുതി'; കുടുംബ രാഷ്ട്രീയ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ അസം മുഖ്യമന്ത്രി

ഗുവാഹത്തി: കുടുംബ രാഷ്ട്രീയത്തെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിലെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷായുടെ മകൻ ജയ് ഷാ ബിജെപിയിൽ ഇല്ലെങ്കിലും ഗാന്ധി കുടുംബം മുഴുവനും കോൺഗ്രസിന്റെ ഭാഗമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

അമ്മയും അച്ഛനും മുത്തച്ഛനും സഹോദരിയും സഹോദരനും ഉൾപ്പെടെ ഒരു കുടുംബം മുഴുവൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുകയും ഒരു പാർട്ടിയെ നിയന്ത്രിക്കുകയും ചെയ്യുന്നു, യുപിയിൽ നിന്നുള്ള വെറും എംഎൽഎ ആയ രാജ്‌നാഥ് സിംഗിനെ പ്രിയങ്ക ഗാന്ധിയുമായി താരതമ്യപ്പെടുത്താൻ കഴിയുമോ? രാജ്‌നാഥ് ബിജെപിയെ നിയന്ത്രിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.സ്വന്തം പാർട്ടിയെ ശക്തിപ്പെടുത്തുക, ശേഷം മറ്റുള്ളവരുടെ കാര്യം ചർച്ച ചെയ്യൂ, കോൺഗ്രസ് വിട്ട് പുതുമുഖങ്ങളെ ഏൽപ്പിച്ചാൽ കുടുംബ രാഷ്ട്രീയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കാമെന്നും ശർമ്മ രാഹുലിനെ പരിഹസിച്ചു.

ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) ഒരു ബിജെപിയുടെ ഭാഗമാണെന്ന് അദ്ദേഹം കരുതി. അതിനാൽ പാവപ്പെട്ട നിരക്ഷരനായ സഹപ്രവർത്തകർക്ക് കൂടുതൽ എന്ത് പറയാൻ കഴിയുമെന്നും അദ്ദേഹം പരിഹസിച്ചു. അമിത് ഷായുടെ മകനാണ് ഇന്ത്യൻ ക്രിക്കറ്റ് നയിക്കുന്നതെന്നും അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള അവരുടെ മക്കളിൽ പലരും കുടുംബത്തിൽ നിന്നുള്ളവരാണെന്ന് രാഹുൽ ഗാന്ധി പരാമർശിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ്, കോൺഗ്രസ് പാർട്ടിക്കുള്ളിലെ കുടുംബ രാഷ്ട്രീയ എന്ന ബിജെപിയുടെ ആവർത്തിച്ചുള്ള ആരോപണങ്ങളോട് രാഹുൽ ഗാന്ധി പ്രതികരിച്ചത്. ഇക്കാര്യത്തിൽ വസ്തുനിഷ്ഠമായ വിലയിരുത്തൽ നടത്തണമെന്ന് ആവശ്യപ്പെടുകയും ബിജെപിയുടെ നേതൃത്വത്തിനുള്ളിലെ കുടുംബ രാഷ്ട്രീയ ബന്ധങ്ങൾ ചൂണ്ടികാട്ടുകയും ചെയ്തു.

ഐസ്വാളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായുള്ള പ്രചാരണത്തിന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിലാണ് കുടുംബ രാഷ്ട്രീയത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പ്രചാരണങ്ങൾ ശക്തമാകുന്നതിനിടെയാണ് പുതിയ പരമാർശം.

congress dynastic politics remark himanta biswa sarma rahul gandhi BJP