അഞ്ച് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക്; തിയതി പ്രഖ്യാപിച്ചു

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

author-image
Web Desk
New Update
അഞ്ച് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക്; തിയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 3 ന് ഫലം അറിയാം.

മിസോറാമില്‍ നവംബര്‍ 7 നാണ് വോട്ടെടുപ്പ്. മധ്യപ്രദേശില്‍ നവംബര്‍ 17 നാണ് വോട്ടെടുപ്പ്. ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടത്തും.

രാജസ്ഥാനില്‍ നവംബര്‍ 2 നാണ് വോട്ടെടുപ്പ്. ഒറ്റഘട്ടമായി നടത്തുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 3 നാണ്.

തെലങ്കാനയില്‍ വോട്ടെടുപ്പ് നവംബര്‍ 30 ന് ആണ്. വോട്ടെണ്ണല്‍ ഡിസംബര്‍ 3 നും. ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായി നവംബര്‍ 7 നും നവംബര്‍ 17 നുമാണ് വോട്ടെടുപ്പ്. ഡിസംബര്‍ 3 ന് വോട്ടെണ്ണല്‍.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി രാജസ്ഥാന്‍, മിസോറാം, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ 5 സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

ഈ അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ കാലാവധി 2023 ഡിസംബറിനും 2024 ജനുവരിക്കും ഇടയില്‍ അവസാനിക്കും. നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുമുമ്പാണ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിക്കുന്നത്.

india election election commission