രാജസ്ഥാനില്‍ കാലിടറി കോണ്‍ഗ്രസ്; കുതിപ്പ് തുടര്‍ന്ന് ബിജെപി

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മികച്ച മുന്നേറ്റം നടത്തി ബിജെപി. 100 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

author-image
Priya
New Update
രാജസ്ഥാനില്‍ കാലിടറി കോണ്‍ഗ്രസ്; കുതിപ്പ് തുടര്‍ന്ന് ബിജെപി

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മികച്ച മുന്നേറ്റം നടത്തി ബിജെപി. 100 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

കോണ്‍ഗ്രസ് 83 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. സിപിഎം രണ്ട് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.ടോങ്കില്‍ സച്ചിന്‍ പൈലറ്റ് പിന്നില്‍ നില്‍ക്കുകയാണ്. സര്‍ദാര്‍പുരയില്‍ അശോക് ഗെലോട്ട് മുന്നിലാണ്.

അതേസമയം, ജോത്വാര മണ്ഡലത്തില്‍ മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റത്തോഡ് പിന്നിലാണ്. വിദ്യാനഗറില്‍ ബിജെപിയുടെ വിദ്യാ രാജകുമാരിയാണ് ലീഡ് ചെയ്യുന്നത്.

congress BJP rajasthan assembly election