ഭരണവിരുദ്ധ വികാരം; തെലങ്കാന കൈപിടിയിലാക്കി കോൺഗ്രസ്

തുടക്കത്തിൽ തന്നെ ലീഡ് നേടിയ കോൺഗ്രസ് ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നില ഉയർത്തിയിട്ടുണ്ട്.

author-image
Greeshma Rakesh
New Update
ഭരണവിരുദ്ധ വികാരം; തെലങ്കാന കൈപിടിയിലാക്കി കോൺഗ്രസ്

ഡൽഹി:നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിലെ ആദ്യ ഫല സൂചനകളിൽ കോൺഗ്രസ് ബഹുദൂരം മുന്നിൽ.തുടക്കത്തിൽ തന്നെ ലീഡ് നേടിയ കോൺഗ്രസ് ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നില ഉയർത്തിയിട്ടുണ്ട്. നിലവിൽ 70 സീറ്റിലാണ് കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്.

വോട്ടെണ്ണലിന്‍റെ ആദ്യ ഒരുമണിക്കൂർ പിന്നിടുമ്പോൾ ബി ആർ എസ് 37 സീറ്റുകളിലാണ് ലീഡ് നേടിയിരിക്കുന്നത്. ഒവൈസിയുടെ എ ഐ എം എം പാർട്ടിയാകട്ടെ 6 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്. ബി ജെ പി 6 സീറ്റിലും ഇവിടെ മുന്നേറുന്നുണ്ട്. ആദ്യ ഫല സൂചനകൾ പ്രകാരം തെലങ്കാന മുഖ്യമന്ത്രിയും ബി ആ‌ർ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണെന്നാണ് വിവരം.

BJP congress telangana assemblyelection2023