/kalakaumudi/media/post_banners/3830e64fe40eea161a36421991d4253b87d385ac0fb11777de0f27667c3de065.jpg)
ഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകളില്‍ രാജസ്ഥാനില്‍ ബിജെപി മുന്നിലാണ്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ഛത്തീസ്ഘഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നിലാണ്.
രാജസ്ഥാനിലെ 200 ല്‍ 199 സീറ്റുകളിലേയും, മധ്യപ്രദേശിലെ 230 സീറ്റുകളിലേയും, ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലേയും, തെലങ്കാനയില്‍ 119 സീറ്റുകളിലേയും ഫലമാണ് ഇന്ന് അറിയുക.
പത്ത് മണിയോടെ ഫലസൂചനകള്‍ പുറത്ത് വരും.ബിജെപിയും കോണ്‍ഗ്രസും ഏറെ പ്രതീക്ഷയോടെയാണ് ഫലം കാത്തിരിക്കുന്നത്.അതേസമയം, പുറത്ത് വന്ന എക്സിറ്റ് പോളുകളില്‍ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്കും തെലങ്കാനയിലും ഛത്തീസ്ഘട്ടിലും കോണ്‍ഗ്രസിനുമാണ് സാധ്യത പ്രവച്ചിരുന്നത്.
രാജസ്ഥാനിലെ 200 ല്‍ 199 മണ്ഡലങ്ങളിലെ ഫലമാണ് ഇന്ന് അറിയുക.ഇത്തവണ 74.75 ശതമാറ്റം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണത്തുടര്‍ച്ച കിട്ടുമെന്ന് കോണ്‍ഗ്രസും തിരികെ വരുമെന്ന് ബിജെപിയും ഇവിടെ പ്രതീക്ഷിക്കുന്നു.
വോട്ടെണ്ണലിനായി അയ്യായിരത്തോളം ടേബിളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെലങ്കാനയില്‍ ഫലപ്രഖ്യാപനം വന്നാല്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് കോണ്‍ഗ്രസ്.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ അടക്കം 5 നേതാക്കളെ തെലങ്കാനയിലേക്ക് നിരീക്ഷകരായി ഹൈക്കമാന്‍ഡ് നിയോഗിച്ചു.കടുത്ത മത്സരം നടന്ന ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ വിജയപ്രതീക്ഷയിലാണ്. ഭരണത്തുടര്‍ച്ച നേടുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഉള്ളത്.