എല്‍ദോസ് കുന്നപ്പള്ളിക്കു നേരെ കൈയേറ്റം; പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കൈയേറ്റം ചെയ്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുമ്പോഴായിരുന്നു കൈയേറ്റം.

author-image
Web Desk
New Update
എല്‍ദോസ് കുന്നപ്പള്ളിക്കു നേരെ കൈയേറ്റം; പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്

കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കൈയേറ്റം ചെയ്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുമ്പോഴായിരുന്നു കൈയേറ്റം.

നവകേരള സദസ്സിന് പെരുമ്പാവൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തിനും നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു.

മര്‍ദ്ദനമേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് എംഎല്‍എയ്ക്കു നേരെ കൈയേറ്റമുണ്ടായത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് എംഎല്‍എയെ കയ്യേറ്റം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

kerala congress party eldose kunnappally dyfi