മാനവീയം വീഥിയില്‍ പൊലീസിന് നേരെ കല്ലേറ്; ഒരാള്‍ക്ക് പരിക്ക്, 4 പേര്‍ കസ്റ്റഡിയില്‍

മാനവീയം വീഥിയില്‍ പൊലീസിന് നേരെയുണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നെട്ടയം സ്വദേശിനി രാജിക്ക് ആണ് കല്ലേറില്‍ പരിക്കേറ്റത്.

author-image
Priya
New Update
മാനവീയം വീഥിയില്‍ പൊലീസിന് നേരെ കല്ലേറ്; ഒരാള്‍ക്ക് പരിക്ക്, 4 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മാനവീയം വീഥിയില്‍ പൊലീസിന് നേരെയുണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നെട്ടയം സ്വദേശിനി രാജിക്ക് ആണ് കല്ലേറില്‍ പരിക്കേറ്റത്.

പൊലീസിനെ കല്ലെറിഞ്ഞ ജയപ്രസാദ് അടക്കം 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 12 മണിക്ക് പൊലീസ് ഉച്ചഭാഷിണി നിര്‍ത്തി വെച്ചതിന് പിന്നാലെ ഡാന്‍സ് കളിച്ച മദ്യപസംഘം കസേരകള്‍ തല്ലി തകര്‍ത്തു.

ഇതിന് പിന്നാലെയാണ് പൊലീസിന് നേരെ കല്ലേറ് ഉണ്ടായത്. പൊലീസിനെ എറിഞ്ഞ കല്ല് തലയില്‍ വീണാണ് നെട്ടയം സ്വദേശിനിക്ക് പരിക്കേറ്റത്. അതേസമയം, കഴിഞ്ഞ ദിവസവും മാനവീയം വീഥിയില്‍ കൂട്ടയടി നടന്നിരുന്നു.

ഇതോടെ നൈറ്റ് ലൈഫില്‍ പരിശോധന കടുപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. റോഡിന്റെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കും. ഡ്രഗ് കിറ്റ് കൊണ്ടുഉള പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

സംശയമുളളവരെ കിറ്റ് ഉപയോഗിച്ച് പരിശോധിക്കുമെന്നും എല്ലാവരെയും പരിശോധിക്കില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.

manaviyam vethi police