ആര്യനാട് ഗവ. ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ചതായി പരാതി

ആര്യനാട് ഗവ. ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ചതായി പരാതി. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ജോയിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

author-image
Web Desk
New Update
ആര്യനാട് ഗവ. ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം: ആര്യനാട് ഗവ. ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ചതായി പരാതി. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ജോയിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം. പരിക്കേറ്റ ഡോക്ടര്‍ വെള്ളനാട് ഗവ. ആശുപത്രിയില്‍ ചികിത്സതേടി.

മദ്യലഹരിയിലെത്തിയ മൂന്ന് യുവാക്കളില്‍ ഒരാളാണ് ഡോക്ടറെ അകാരണമായി മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരിക്കേറ്റെന്ന് പറഞ്ഞാണ് മൂന്നുയുവാക്കളും ഡോക്ടറുടെ അടുക്കലെത്തിയത്. തുടര്‍ന്ന് ഒ.പി. ടിക്കറ്റെടുക്കാന്‍ ഡോക്ടര്‍ ഇവരോട് ആവശ്യപ്പെട്ടു.

പിന്നാലെ ഡോക്ടറുടെ മുറിയില്‍നിന്ന് പുറത്തിറങ്ങിയ യുവാക്കള്‍ സെക്യൂരിറ്റി ജീവനക്കാരനെയും നഴ്സുമാരെയും അസഭ്യം വിളിക്കുകയായിരുന്നു.

പരിക്കേറ്റയാളെ ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുവരാന്‍ യുവാക്കളോട് പറഞ്ഞിരുന്നു. ഈ സമയത്താണ് യുവാക്കളിലൊരാള്‍ ഡോക്ടറെ മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Crime Latest News Attack doctor news update