മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി; 12 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. എന്നാല്‍, 12 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

author-image
Web Desk
New Update
മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി; 12 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. എന്നാല്‍, 12 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കേസിലെ ഒന്നാം പ്രതി ഹുസൈന് ഹൈക്കോടതി ജാമ്യം നല്‍കി. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ പങ്കാളിയല്ലെന്ന ഹുസൈന്റെ അഭിഭാഷകന്റെ വാദം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

മണ്ണാര്‍ക്കാട് എസ് സി എസ് ടി പ്രത്യേക കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നായിരുന്നു പതിമൂന്ന് പ്രതികളുടെയും ആവശ്യം. എല്ലാ പ്രതികളും ഏപ്രില്‍ അഞ്ച് മുതല്‍ ജയിലിലാണ്.

കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചിരുന്നു. മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷത്തിന് ശേഷമായിരുന്നു വിധി.

2028 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്. 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ വിചാരണക്കിടെ കൂറു മാറിയിരുന്നു.

kerala High Court kerala high court attappady madhu