ആറ്റുകാൽ പൊങ്കാല: ഞായറാഴ്ച മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ, അധിക സ്റ്റോപ്പുകളും അനുവദിച്ചു

എറണാകുളത്ത് നിന്നും നാഗർകോവിലിൽ നിന്നും മെമു സ്പെഷ്യൽ ട്രെയിനുകളാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുക. തിരുവനന്തപുരം - കൊല്ലം , നാഗർകോവിൽ - തിരുവനന്തപുരം സെക്ഷനുകളിൽ വിവിധ ട്രെയിനുകൾക്ക് ഞായറാഴ്ച അധിക സ്റ്റോപ്പുകളും അനുവദിച്ചു

author-image
Greeshma Rakesh
New Update
ആറ്റുകാൽ പൊങ്കാല: ഞായറാഴ്ച മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ, അധിക സ്റ്റോപ്പുകളും അനുവദിച്ചു

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 25 ഞായറാഴ്ച മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. എറണാകുളത്ത് നിന്നും നാഗർകോവിലിൽ നിന്നും മെമു സ്പെഷ്യൽ ട്രെയിനുകളാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുക. തിരുവനന്തപുരം - കൊല്ലം , നാഗർകോവിൽ - തിരുവനന്തപുരം സെക്ഷനുകളിൽ വിവിധ ട്രെയിനുകൾക്ക് ഞായറാഴ്ച അധിക സ്റ്റോപ്പുകളും അനുവദിച്ചു.

എറണാകുളം - തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ മെമു ട്രെയിൻ ഞായറാഴ്ച പുലർച്ചെ 1:45ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാവിലെ 6:30 ഓടെ തിരുവനന്തപുരം സെൻട്രലിൽ എത്തുന്ന രീതിയിലാണ് സർവീസിന്റെ ക്രമീകരണം. പിറവം റോഡ് 02:19, വൈക്കം റോഡ് 2:26, ഏറ്റുമാനൂർ 02:42, കോട്ടയം, 02:55, ചങ്ങനാശേരി 03:03, തിരുവല്ല 3:13, ചെങ്ങന്നൂർ 03:24, മാവേലിക്കര 03:37, കായംകുളം 03:47, കരുനാഗപ്പള്ളി 04:03, കൊല്ലം 04:40, മയ്യനാട് 04:55, പരവൂർ 05:00, വർക്കല 05:11, കടയ്ക്കാവൂർ 05:22, ചിറയിൻകീഴ് 05:27, മുകുക്കുംപുഴ 05:35, കണിയാപുരം 05:39, കഴക്കൂട്ടം 05:45, കൊച്ചുവേളി 05:53, തിരുവനന്തപുരം പേട്ട 05:59 എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്.സ്പെഷ്യൽ മെമു ട്രെയിനിന്റെ മടക്കയാത്ര തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഞായറാഴ്ച വൈകീട്ട് 03:30നാണ് പുറപ്പെടുക. തുടർന്ന് രാത്രി 08:15ന് എറണാകുളത്ത് എത്തിച്ചേരും.

 

നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് 25ന് സ്പെഷ്യൽ മെമു സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. പുലർച്ചെ 02:15നാണ് ട്രെയിൻ നാഗർകോവിലിൽ നിന്നും പുറപ്പെടുക.നാഗർകോവിൽ 02:15, ഇരണിയൽ 02:34, കുഴിത്തുറ 02:50, പാറശാല 03:01, നെയ്യാറ്റിൻകര 03:12 സ്റ്റോപ്പുകൾ പിന്നിട്ടാണ് സ്പെഷ്യൽ മെമു സർവീസ് 03:32ന് തിരുവനന്തപുരം സെൻട്രലിൽ എത്തുക.

സ്പെഷ്യൽ ട്രെയിനുകൾക്ക് പുറമെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വിവിധ ട്രെയിനുകൾക്ക് ഞായറാഴ്ച അധിക സ്റ്റോപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളൂരു - തിരുവനന്തപുരം എക്സ്പ്രസിന് (16348) പരവൂർ, വർക്കല, കടയ്ക്കാവൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. പരവൂരിൽ പുലർച്ചെ 02:44നും വർക്കലയിൽ 02:55നും കടയ്ക്കാവൂരിൽ 03:06നുമാണ് ട്രെയിൻ എത്തുക.

                ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രെയിൻ

kerala attukal pongala special trains train service