കാട്ടുപന്നി കുറുകെ ചാടി; മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്ക് കാരക്കുന്ന് ആലുങ്ങലിൽ വച്ചായിരുന്നു അപകടം.കാട്ടുപന്നി കുറുകെ ചാടിയപ്പോൾ ഓട്ടോ വെട്ടിച്ചുമാറ്റിയപ്പോൾ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു

author-image
Greeshma Rakesh
New Update
കാട്ടുപന്നി കുറുകെ ചാടി; മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

മലപ്പുറം: മഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്ക് കാരക്കുന്ന് ആലുങ്ങലിൽ വച്ചായിരുന്നു അപകടം.

കാട്ടുപന്നി കുറുകെ ചാടിയപ്പോൾ ഓട്ടോ വെട്ടിച്ചുമാറ്റിയപ്പോൾ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരേതനായ കുട്ടിമുഹമ്മദിന്റെ മകനാണ് ഷഫീഖ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷിമ ഷെറിൻ, ഷിയ മിസ്രിയ ഷാൻ.

malappuram wild boar Auto Driver death