/kalakaumudi/media/post_banners/2ecaa587103907cd04c113f1ed5c86403bc9186ed6ff628293be6540cd45e68e.jpg)
നിരവധി സമ്മാനങ്ങളാണ് പ്രാണപ്രതിഷ്ഠയ്ക്കു വേണ്ടി അയോധ്യയിലേക്കെത്തുന്നത്. സീതയുടെ നാടെന്നു കരുതപ്പെടുന്ന നേപ്പാളിലെ 16 പുണ്യനദികളില്‍ നിന്നുള്ള ജലമാണ് തിങ്കളാഴ്ച പ്രാണപ്രതിഷ്ഠയ്ക്കു ശേഷം ഇന്നു രാമവിഗ്രഹത്തില്‍ അഭിഷേകം നടത്തുക. കര്‍സേവപുരത്തെ യജ്ഞശാലയില്‍ വലിയ ചെമ്പുകുടത്തിലാണ് വെള്ളം സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ജോധ്പുരിലെ സാന്ദീപനി ഗോശാലയില്‍ നിന്നുള്ള കാമധേനു പശുക്കളുടെ 630 കിലോഗ്രാം നെയ്യാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. 09 കുടങ്ങളിലായാണ് നെയ്യ് സൂക്ഷിച്ചിരിക്കുന്നത്. വാല്മീകി മഹര്‍ഷിക്കു ജ്ഞാനം സിദ്ധിച്ച അസമില്‍ നിന്നുള്ള തീര്‍ഥജലവും എത്തിച്ചു.
ഉജ്ജയിനില്‍നിന്ന് എത്തിച്ച 5 ലക്ഷം ലഡു 3 ട്രക്കുകളിലായി ഞായറാഴ്ച അയോധ്യയിലെത്തിച്ചു. ക്ഷണം കിട്ടിയെത്തുന്ന പല സന്യാസിമാരും വെള്ളിപ്പാദുകങ്ങള്, സ്വര്‍ണാഭരണങ്ങള്‍, നിവേദ്യങ്ങള്‍ എനിവ ആഘോഷമായി കൊണ്ടുവരുന്നുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള കൂറ്റന്‍ മണിയടക്കം രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ സമ്മാനങ്ങള്‍ രാമക്ഷേത്രത്തിലേക്കു കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയിരുന്നു. പാക്ക് അധിനിവേശ കശ്മീരിലെ ശാരദാ പീഠകുണ്ഡത്തില്നിന്നുള്ള തീര്‍ഥജലം തന്‍വീര്‍ അഹമ്മദ് എന്ന വ്യക്തി അയച്ചതും ഇന്ന് അഭിഷേകത്തിന് ഉപയോഗിക്കും. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ തപാല്‍ സര്‍വീസിലില്ലാത്തതിനാല്‍ ബ്രിട്ടന് വഴിയാണ് ഇതെത്തിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ യജമാനന്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 14 ദമ്പതികള്‍ ഇന്ന് പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ യജമാനരായുണ്ടാകും. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തമുറപ്പിക്കാനാണിത്. രാം കുയി ജെമി (അസം), ഗുരുചരണ്‍ സിങ് ഗില്‍, രാമചന്ദ്ര ഖരാഡി (രാജസ്ഥാന്), കൈലാഷ് യാദവ്, കവീന്ദ്ര പ്രതാപ് , കൃഷ്ണമോഹന്, ദിലീപ് വാല്മീകി, അനില്‍ ചൗധരി (യുപി), രമേഷ് ജെയിന് (ബംഗാള്‍), അടലരശന്‍ (തമിഴ്നാട്), വിട്ടല്‍ റാവു കാംനെ, മഹാദേവ് റാവു ഗെയ്ക്വാദ് (മഹാരാഷ്ട്ര), ലിംഗരാജ് ബസവരാജ് (കര്‍ണാടക), അരുണ്‍ ചൗധരി (ഹരിയാന) എന്നിവരും ഭാര്യമാരുമാണ് പങ്കെടുക്കുക.