/kalakaumudi/media/post_banners/4c6eff36c6b51bcc22199fa5ac345a6ec493be1c91ebe7bc6c2ac2f3b47b760c.jpg)
വാഷിംഗ്ടൺ: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ദീപാവലി പോലെയാണ് തനിക്ക് തോന്നുന്നതെന്ന് അമേരിക്കൻ ഗായികയും നടിയുമായ മേരി മിൽബെൻ. തിങ്കളാഴ്ച നടക്കാൻ പോകുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് ദീപാവലി പോലെ ആഘോഷിക്കാനൊരുങ്ങുകയാണെന്നും ചടങ്ങിന്റെ ഭാഗമായി ഇന്ത്യയിലെത്താൻ കഴിയാത്തതിൽ അതിയായ വിഷമമുണ്ടെന്നും അവർ പറഞ്ഞു.
പ്രാണപ്രതിഷ്ഠാ ചടങ്ങ് ഞാൻ ആഘോഷിക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഏറ്റവും മനോഹരമായ നിമിഷം എല്ലാ ആളുകളും ഒരുമിച്ചെത്തി പങ്കെടുന്നതാണ്. വിശ്വാസത്തിന്റെ മേന്മയും പവിത്രതയും അതുതന്നെയാണെന്നാണ് ഞാൻ കരുതുന്നത്. – വാർത്താ ഏജൻസിയായ എഎൻഐയോട് മേരി മിൽബെൻ പറഞ്ഞു.
അതെസമയം പ്രതിഷ്ഠാ ചടങ്ങിന് മുന്നോടി വൻ ഒരുക്കങ്ങളാണ് അയോധ്യയിൽ നടക്കുന്നത്. തിങ്കളാഴ്ച രാവിലെ 10.30ഓടെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും.ചടങ്ങിൽ വ്യത്യസ്ത മേഖലയിൽ നിന്നും നിരവധി പ്രമുഖർ പങ്കെടുക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
