അയോധ്യ രാമക്ഷേത്രം പൊതുജനങ്ങള്‍ക്ക് പ്രവേശനം

അയോധ്യ പ്രാണപ്രതിഷ്ഠയ്ക്കു ശേഷം രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു.

author-image
Athira
New Update
അയോധ്യ രാമക്ഷേത്രം പൊതുജനങ്ങള്‍ക്ക് പ്രവേശനം

ന്യൂഡല്‍ഹി: അയോധ്യ പ്രാണപ്രതിഷ്ഠയ്ക്കു ശേഷം രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു. ദിവസത്തില്‍ മൂന്ന് തവണയാണ് രാമക്ഷേത്രത്തില്‍ ആരതി. ആരതി രാവിലെ 6.30 നും ഉച്ചയ്ക്ക് 12 മണിക്കും രാത്രി 7.30 നുമാണ്. ആരതി ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് വരെ പാസിന് അപേക്ഷിക്കാം. പാസ് സൗജന്യമാണ്.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അടക്കം വരും ദിവസങ്ങളില്‍ അയോധ്യയില്‍ ദര്‍ശനത്തിന് എത്തും. ചൊവ്വാഴ്ച മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും അയോധ്യയിലേക്ക് എത്തും.

ആയിരക്കണക്കിന് ഭക്തരാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അയോധ്യയിലേക്ക് എത്തുന്നത്. അയോധ്യയ്ക്ക് പുറത്ത് ലഖ്നൗ അടക്കമുള്ള ഇടങ്ങളില്‍ ഇതിനോടകം വിശ്വാസികള്‍ തമ്പടിച്ചു കഴിഞ്ഞു. പാസ് മുഖേനയാണ് ദര്‍ശനം. രാവിലെ 7 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 7 വരെയുമാണ് ദര്‍ശന സമയം. അംഗീകൃത തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് നേരിട്ടോ അല്ലെങ്കില്‍ ഓണ്‍ലൈനായോ പാസിന് അപേക്ഷിക്കാം.

news updates Latest News