ബാഫ്റ്റയിൽ ഓപ്പൻഹെയ്മർ തിളക്കം; ചിത്രം വാരിക്കൂട്ടിയത് 7 പുരസ്‌കാരങ്ങൾ, തൊട്ടുപിന്നിൽ പുവർ തിംഗ്‌സ്

അതെസമയം മികച്ച നടിക്കുള്ള പുരസ്‌കാരം എമ്മ സ്റ്റോൺ സ്വന്തമാക്കി. പുവർ തിംഗിസിലെ പ്രകടനത്തിലാണ് എമ്മയ്ക്ക് പുരസ്‌കാരം ലഭിച്ചത്

author-image
Greeshma Rakesh
New Update
ബാഫ്റ്റയിൽ ഓപ്പൻഹെയ്മർ തിളക്കം; ചിത്രം വാരിക്കൂട്ടിയത് 7 പുരസ്‌കാരങ്ങൾ, തൊട്ടുപിന്നിൽ പുവർ തിംഗ്‌സ്

ബാഫ്റ്റ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഓപ്പൻഹെയ്മറാണ്. മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ. മികച്ച നടൻ കിലിയൻ മർഫിയും മികച്ച സഹനടൻ റോബർട്ട് ഡൗണി ജൂനിയറുമാണ്.അതെസമയം മികച്ച നടിക്കുള്ള പുരസ്‌കാരം എമ്മ സ്റ്റോൺ സ്വന്തമാക്കി. പുവർ തിംഗിസിലെ പ്രകടനത്തിലാണ് എമ്മയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

കിലിയന്‍ മര്‍ഫിയുടെ ആദ്യ ബാഫ്റ്റ പുരസ്‌കാരമാണ് ഇത്. പുരസ്‌കാര വേദിയില്‍ താരം സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന് നന്ദി അറിയിച്ചു. നോളന്റേയും ആദ്യ ബാഫ്റ്റ പുരസ്‌കാരമാണിത്.ബാഫ്റ്റയില്‍ ഏഴ് പുരസ്‌കാരങ്ങള്‍ ഓപ്പന്‍ഹെയ്മര്‍ നേടിയപ്പോള്‍ അഞ്ച് പുരസ്‌കാരങ്ങളുമായി തൊട്ടു പിന്നില്‍ പുവര്‍ തിംഗ്സുണ്ട്.

ആകെ മൊത്തം ഏഴ് പുരസ്‌കാരങ്ങളാണ് ബാഫ്റ്റയിൽ ഓപ്പന്‍ഹെയ്മര്‍ വാരിക്കൂട്ടിയത്. ഒരു ബില്യണിൽ കൂടുതൽ കളക്ഷൻ വാരിക്കൂട്ടി ലോകസിനിമാ പ്രേമികളുടെ ഇഷ്ട ചിത്രമായി മാറിയ ഓപ്പൻഹെയ്മർ ഗോൾഡൻ ഗ്ലോബ്‌സ്, ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് എന്നിവിടങ്ങളിൽ തിളങ്ങിയ ശേഷമാണ് ബാഫ്റ്റയിലും തരംഗമായി മാറുന്നത്. ഇതോടെ അടുത്ത ഓസ്‌കറിലും ചിത്രം മറ്റു സിനിമകൾക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്നത് ഉറപ്പായി.

 

SUPPORTING ACTRESS

Da’Vine Joy Randolph, “The Holdovers”

RISING STAR AWARD

Mia McKenna-Bruce

ORIGINAL SCREENPLAY

“Anatomy of a Fall” — Justine Triet, Arthur Harari

ADAPTED SCREENPLAY

“American Fiction,” Cord Jefferson

FILM NOT IN THE ENGLISH LANGUAGE

“The Zone of Interest” — Jonathan Glazer

ANIMATED FILM

“The Boy and the Heron” — Hayao Miyazaki, Toshio Suzuki

DOCUMENTARY

“20 Days in Mariupol” — Mstyslav Chernov, Raney Aronson Rath

OUTSTANDING BRITISH FILM

“The Zone of Interest” — Jonathan Glazer, James Wilson, Ewa Puszczyńska

OUTSTANDING DEBUT BY A BRITISH WRITER, DIRECTOR OR PRODUCER

“Earth Mama” — Savanah Leaf (Writer, Director, Producer), Shirley O’Connor (Producer), Medb Riordan (Producer)

CINEMATOGRAPHY

“Oppenheimer,” Hoyte van Hoytema

EDITING

“Oppenheimer,” Jennifer Lame

COSTUME DESIGN

“Poor Things,” Holly Waddington

ORIGINAL SCORE

“Oppenheimer,” Ludwig Göransson

BAFTA oppenheimer bafta awards 2024