വീണ്ടും 'താര'മായി ഉള്ളി; കയറുമതി നിരോധിച്ചു

ഇന്ത്യയില്‍ നിന്ന് ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ആഭ്യന്തര വിപണിയില്‍ ഉള്ളിയുടെ ലഭ്യത ഉറപ്പാക്കാനും വില നിയന്ത്രണം നടപ്പിലാക്കാനുമാണ് ഈ നടപടി.

author-image
Web Desk
New Update
വീണ്ടും 'താര'മായി ഉള്ളി; കയറുമതി നിരോധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ആഭ്യന്തര വിപണിയില്‍ ഉള്ളിയുടെ ലഭ്യത ഉറപ്പാക്കാനും വില നിയന്ത്രണം നടപ്പിലാക്കാനുമാണ് ഈ നടപടി.

നിരോധനം 2024 മാര്‍ച്ച് 31 വരെ നിലനില്‍ക്കുമെന്ന് വിദേശ വ്യാപാര ഡയറക്ട്രേറ്റ് ജനറല്‍ അറിയിച്ചു.
ഉള്ളി ഉല്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള സ്റ്റോക്കുകള്‍ വിപണിയില്‍ എത്താത്തതാണ് വിലവര്‍ദ്ധനവിന് കാരണമെന്നറിയുന്നു. ഈ സംസ്ഥാനങ്ങളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ വിളനാശവും വിലവര്‍ദ്ധനവിനുള്ള കാരണമാണ്.

വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഏഴ് ലക്ഷം ടണ്‍ ഉള്ളി അധികമായി സംഭരിച്ചിരുന്നു.

 

india national news onion export