/kalakaumudi/media/post_banners/6bfe0276faf7345e0a1a3c8b619213f352474db08503326fc69d6ce190ad02c1.jpg)
ബെംഗളൂരു; ഹുളിമാവുവില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി അപ്പാര്‍ട്‌മെന്റിന്റെ 29ാം നിലയില്‍ നിന്നു ചാടി ജീവനൊടുക്കി. ഹുളിമാവ് ബേഗൂര്‍ റോഡിലെ അപ്പാര്‍ട്‌മെന്റില്‍ ഇന്നലെ പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം.
പുലര്‍ച്ചെ അമ്മയുമായി സംസാരിച്ച ശേഷം ബാല്‍ക്കണിയിലേക്കു പോയ കുട്ടി, താഴേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടില്ല. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു.