/kalakaumudi/media/post_banners/0668b4032c7bfd9c6386e777e2b429e06e81221141147970577f0dbcf6861991.jpg)
കോഴിക്കോട് ബാങ്കേഴ്‌സ് ക്ലബിന്റെ 2023-2024 ലെ പ്രതിമാസ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ദീപം കൊളുത്തി പ്രശസ്ത അര്‍ബുദ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്‍ നിര്‍വഹിച്ചു. അര്‍ബുദ രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും അദ്ദേഹം നടത്തി. അര്‍ബുദ രോഗത്തിന് കൈക്കൊള്ളേണ്ട പ്രതിവിധികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
കെ ടി പി ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായി. അഖിലേഷ് ആമുഖപ്രസംഗം നടത്തി. ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു. രമേഷ് വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി. സദസ്സിന്റെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഡോ. വി പി ഗംഗാധരന്‍ മറുപടി നല്‍കി.