/kalakaumudi/media/post_banners/e86b2649c9e5267eeee7bff7a049bb59951934db4cc4c2f15434a903720e4365.jpg)
മാനന്തവാടി: ഞായറാഴ്ച പുലര്‍ച്ചെ മാനന്തവാടിയിലും പരിസരപ്രദേശത്തും അലഞ്ഞുനടന്ന കരടിയെ കണ്ടെത്താനായില്ല. കരടിയെ മയക്കുവെടി വയ്ക്കാനായി വയനാട് സൗത്ത്, നോര്‍ത്ത് ഡിഎഫ്ഒമാര്‍ തരുവണ കരിങ്ങാരിയിലെത്തി പരിശോധന നടത്തി. എന്നാല്‍, കരടി ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
നെല്‍പ്പാടത്തിനടുത്ത് കുറ്റിക്കാട്ടിലാണ് കരടി ഒളിച്ചിരുന്നത്. തുടര്‍ന്ന് കരടിയെ പടക്കം പൊട്ടിച്ച് പുറത്തുചാടിച്ചു. ഇവിടെ നിന്ന് തോട്ടത്തിലേക്കാണ് കരടി പോയത്. മയക്കുവെടി വയ്ക്കാന്‍ പ്രത്യേക സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ പയ്യള്ളി മേഖലയില്‍ ഇറങ്ങിയ കരടിയുടെ ദൃശ്യങ്ങള്‍ ഒരു വീടിന്റെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് വള്ളിയൂര്‍ക്കാവിലും തോണിച്ചാലിലും കരടി എത്തി.
ജനവാസമേഖലയിലൂടെ സഞ്ചരിച്ച് കരടി കരിങ്ങാരി, കൊമ്മയാട് മേഖലയിലും എത്തി. പിന്നീടാണ് കരടി നെല്‍പ്പാടത്തിലേക്ക് കയറി മറഞ്ഞത്.