രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ മുഖ്യമന്ത്രിയാകും

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുക്കൊണ്ട് രാജസ്ഥാനിലും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു.

author-image
anu
New Update
രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ മുഖ്യമന്ത്രിയാകും

ജയ്പുര്‍: നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുക്കൊണ്ട് രാജസ്ഥാനിലും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ഭജന്‍ലാല്‍ ശര്‍മയെയാണ് മുഖ്യമന്ത്രിയായി ബിജെപി തിരഞ്ഞെടുത്തത്. ഛത്തീസ്ഗഡിനും മധ്യപ്രദേശിനും പുറമെ രാജസ്ഥാനിലും പുതുമുഖത്തെ ഇറക്കി പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ബിജെപി.

സംഗനേര്‍ മണ്ഡലത്തിലെ എംഎല്‍എയായ ഭജന്‍ലാല്‍ ശര്‍മ്മ ബ്രാഹ്മണ സമുദായാംഗമാണ്. ആര്‍എസ്എസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയതായിരുന്നു ഇദ്ദേഹം. ദീര്‍ഘകാലം ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന രാജകുടുംബാംഗം ദിയാകുമാരി ഉപമുഖ്യമന്ത്രിയാകും. മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് വിവരം.

national news Rajasthan Latest News