/kalakaumudi/media/post_banners/5a3f0d73cd4ff30c5713f93446873c12f4e66f91e09fdd055b932aba11a9b1c1.jpg)
തൃപ്പൂണിത്തുറ: ഭാരതീയ ജനത ന്യൂനപക്ഷമോര്‍ച്ച തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദര്‍ശ വിദ്യാലയത്തിലെ കുട്ടികളോടും മാതാപിതാക്കളോടൊപ്പം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
ന്യുനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് റാണി പീറ്ററിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാരിക്കേച്ചര്‍ കലാകാരന്‍ അഞ്ജന്‍ സതീഷ് ഉദ്ഘാടനം ചെയ്തു.
ബിജെപി ദേശീയസമിതി അംഗം അഡ്വ. സാബു വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് വി. അജിത്കുമാര്‍, മേഖല പ്രസിഡന്റ് പി. എല്‍. ബാബു, തൃപ്പൂണിതുറ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് പി. കെ. പീതംബരന്‍, ന്യുനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി അലക്‌സ് ചാക്കോ,എം എ ലത്തീഫ്, സമീര്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.