/kalakaumudi/media/post_banners/a240bbc50c744fb5363789e18112adcfa9617f89e43211999a59914b0b4f75ce.jpg)
പട്ന: സനാതന ധര്‍മത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ബിഹാര്‍ കോടതിയുടെ സമന്‍സ്. ഫെബ്രുവരി 13 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന പട്‌നയിലെ പ്രത്യേക കോടതിയാണ് സമന്‍സ് അയച്ചത്. പട്ന ഹൈക്കോടതി അഭിഭാഷകനായ കൗശലേന്ദ്ര നാരായണ്‍, മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി കിഷോര്‍ കുണാല്‍ എന്നിവരായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആദ്യവാരം ചെന്നൈയില്‍ നടന്ന തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമര്‍ശം. സനാതന ധര്‍മം സാമൂഹികനീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു പരാമര്‍ശം. ഉദയനിധിയുടെ പരാമര്‍ശം ഹിന്ദുമതത്തിനെതിരാണെന്നും സനാതന ധര്‍മം പിന്തുടരുന്ന 80% ജനങ്ങളുടെയും വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.