/kalakaumudi/media/post_banners/1310fb78906e76d9a2c49249854fec31e2bd96c95fbc42a9644591fa8c1b2fc0.jpg)
കൊടുവള്ളി: കോഴിക്കോട് സൗത്ത് കൊടുവള്ളിയില്‍ ബൈക്ക് വൈദ്യുതിപോസ്റ്റിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബാലുശേരി കിനാലൂര്‍ കാരപ്പറമ്പില്‍ ആലിക്കോയയുടെ മകന്‍ ജാസിര്‍, കണ്ണാടിപ്പൊയില്‍ മുരിങ്ങനാട്ടുചാലില്‍ ശശിയുടെ മകന്‍ അഭിനന്ദ് (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 4.45ഓടെയാണ് അപകടം. ബൈക്ക് റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ച് ക്ഷണനേരം കൊണ്ട് കത്തിയമര്‍ന്നുവെന്നാണ് വിവരം. പൂര്‍ണമായി കത്തിയമര്‍ന്ന ബൈക്കിനൊപ്പം യുവാക്കളുടെ ദേഹത്തേക്കും തീ പടരുകയായിരുന്നു.
വൈദ്യുതിത്തൂണിലിടിച്ചുണ്ടായ ആഘാതത്തില്‍ തലയ്ക്കുള്‍പ്പെടെ ഏറ്റ പരുക്കും തീപ്പൊള്ളലേറ്റതുമാണ് മരണകാരണം. ഒരാളുടെ മൃതദേഹം ബൈക്കിനും വൈദ്യുതി തൂണിനുമിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. അപകടത്തിന് പിന്നാലെ രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതിനാല്‍ മൃലദേഹങ്ങള്‍ തിരിച്ചറിയാന്‍ വൈകി. മരിച്ചത് ഇതര സംസ്ഥാനക്കാരാണെന്നായിരുന്നു പ്രാഥമിക നിഗമനം. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ രണ്ടാമനെ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിതീകരിച്ചു.