ചൈനീസ് ഗെയിമിങ് പ്ലാറ്റ്ഫോമിന്റെ ഉടമയും കോടീശ്വരനുമായി ചെന്‍ ഷെയജിയെ കാണാനില്ല: റിപ്പോര്‍ട്ട്

ഡുയു ഗെയിമിംഗ് പ്ലാറ്റ്ഫോമില്‍ ചൂതാട്ടം അടക്കം നിയമവിരുദ്ധ കാര്യങ്ങള്‍ നടക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാതായിരിക്കുന്നത്.

author-image
Greeshma Rakesh
New Update
ചൈനീസ് ഗെയിമിങ് പ്ലാറ്റ്ഫോമിന്റെ ഉടമയും കോടീശ്വരനുമായി ചെന്‍ ഷെയജിയെ കാണാനില്ല: റിപ്പോര്‍ട്ട്

 

ബീജിംഗ്: ചൈനയില്‍ വീണ്ടും ഒരു കോടീശ്വരനെ കൂടി കാണാതായി. ഗെയിമിങ് പ്ലാറ്റ്‌ഫോമായ ഡുയുവിന്റെ ഉടമ ചെന്‍ ഷെയജിയെയാണ് കാണാതായത്.കോടീശ്വരനായ ചെന്‍ ഷെയജിയെ മൂന്നാഴ്ചയായി കാണാനില്ല എന്നാണ് റിപ്പോര്‍ട്ട്.

ഡുയു ഗെയിമിംഗ് പ്ലാറ്റ്ഫോമില്‍ ചൂതാട്ടം അടക്കം നിയമവിരുദ്ധ കാര്യങ്ങള്‍ നടക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാതായിരിക്കുന്നത്.ഇതിനുമുമ്പും ഭരണകൂടവുമായി ഇടയുന്ന കോടീശ്വരന്മാരെ രഹസ്യമായി തടവിലാക്കുന്നതും നാട് കടത്തുന്നതുമൊക്കെ ചൈനയില്‍ സംഭവിച്ചിട്ടുണ്ട്.

 

ചെന്‍ ഷെയജിയും ഇത്തരത്തില്‍ തടവിലായിരിക്കാം എന്നാണു അഭ്യൂഹം.2014ലാണ് ചെന്‍ ഷെയജി ഡുയൂ സ്ഥാപിക്കുന്നത്.പലപ്പോഴും ആമസോണുമായാണ് ഡുയൂ താരതമ്യം ചെയ്യപ്പെട്ടിട്ടുള്ളത്. 268 മില്യണ്‍ ഡോളര്‍ മൂല്യം യുഎസ് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ചൈനീസ് ടെക് ജയന്റായ ടെന്‍സന്റ് ആണ് ഡുയുവിന്റെ പിന്നിലുള്ളത്.ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം എല്ലാ മാസവും ഡുയൂവിലേക്ക് 50 മില്യണ്‍ ആളുകള്‍ എത്തുന്നതായാണ് വിശദമാക്കുന്നത്.

2019ല്‍ 775 മില്യണ്‍ ഡോളറാണ് നിക്ഷേപകരില്‍ നിന്ന് മാത്രം ഡുയൂ ശേഖരിച്ചത്. ഡുയൂവിന്റെ 38 ശതമാനം ഓഹരികളാണ് ടെന്‍സെന്റ് സ്വന്തമായിട്ടുള്ളത്. മൊബൈലിലും പിസികളിലും ഡുയൂ ലഭ്യമാണ്. ഓഗസ്റ്റ് മാസത്തില്‍ ഡുയൂവിന്റെ ക്വാര്‍ട്ടര്‍ റിപ്പോര്‍ട്ട് പുറത്ത് വിടുമ്പോഴാണ് അവസാനമായി 39 കാരനായ ചെന്‍ ഷെയജിയെ പൊതുവിടങ്ങളില്‍ കണ്ടത്.അതിനുശേഷം അദ്ദേഹത്തെ മാറ്റാരും കണ്ടിട്ടില്ല.

 

കഴിഞ്ഞ മെയ് മാസത്തില്‍ ഡുയൂവില്‍ അശ്ലീല കണ്ടന്റ് സംപ്രേക്ഷണം ചെയ്‌തെന്ന ആരോപണത്തില്‍ വ്യാപക പരിശോധനകള്‍ നടന്നിരുന്നു.അഴിമതി തടയാന്‍ ലക്ഷ്യമിട്ട് ചൈനീസ് പ്രസിഡന്റിന്റെ പ്രേരണയില്‍ നടന്ന അന്വേഷണങ്ങളാണ് ചൈനയിലെ പല പ്രമുഖര്‍ക്കും കോടീശ്വരന്‍മാര്‍ക്കും പാരയായത്.

china missing billionaire livestreaming platform douyu chen shaojie