ചൈനയില്‍ ശതകോടീശ്വരന്‍ മൂന്നാഴ്ചയായി കാണാമറയത്ത്

ചൈനയില്‍ ശതകോടീശ്വരനെ കാണാതായി. ഗെയിമിങ് പ്ലാറ്റ്‌ഫോമായ ഡുയുവിന്റെ ഉടമ ചെന്‍ ഷെയജിയെ (39) യാണ് മൂന്നാഴ്ചയായി കാണാതായത്.

author-image
Web Desk
New Update
ചൈനയില്‍ ശതകോടീശ്വരന്‍ മൂന്നാഴ്ചയായി കാണാമറയത്ത്

ബെയ്ജിങ്: ചൈനയില്‍ ശതകോടീശ്വരനെ കാണാതായി. ഗെയിമിങ് പ്ലാറ്റ്‌ഫോമായ ഡുയുവിന്റെ ഉടമ ചെന്‍ ഷെയജിയെ (39) യാണ് മൂന്നാഴ്ചയായി കാണാതായത്. ചൂതാട്ടവും അശ്ലീല വിഡിയോയും ഡുയുവില്‍ ഉണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷെയജിയെ കാണാതായത്.

അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഷെയജിയെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ഹോങ്കോങ് ആസ്ഥാനമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് പുറത്തുവിട്ടിരുന്നു. അതേസമയം, സ്ഥാപനം പതിവുപോലെ പ്രവര്‍ത്തിക്കുന്നുവെന്ന് കമ്പനിയുടെ വക്താവ് വ്യക്തമാക്കി.

അഴിമതിയുടെ പേരില്‍ കോടീശ്വരന്‍മാരെയും പ്രമുഖരെയും കസ്റ്റഡിയിലെടുക്കുകയും വിവരം പുറത്തുവിടാതിരിക്കുകയും ചെയ്യുന്നത് ചൈനയില്‍ പതിവാണ്. മുന്‍പും കോടീശ്വരന്‍മാരെ കുറച്ചുകാലം കാണാതാകുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫെബ്രുവരിയില്‍ ബാങ്കിങ് മേഖലയിലെ പ്രമുഖനും ശതകോടീശ്വരനുമായ ബാവോ ഫാനെയും കാണാതായിരുന്നു.

അദ്ദേഹത്തിന്റെ സ്ഥാപനമായ ചൈന റിനയസന്‍സ് ഹോള്‍ഡിങ്‌സ് തന്നെയാണ് ഉടമസ്ഥനെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചത്. എന്നാല്‍ മേയില്‍ ബാവോ ഫാന്‍ കസ്റ്റഡിയിലുണ്ടെന്ന് അഴിമതിവിരുദ്ധ വകുപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞമാസം മറ്റൊരു ധനകാര്യ സ്ഥാപനമായ എവര്‍ബ്രൈറ്റ് ഗ്രൂപ്പിന്റെ ഉടമ ലി ഷിയോപെങ്ങിനെയും അറസ്റ്റ് ചെയ്തിരുന്നു.

china Latest News international news missing case