ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങള്‍ മാറ്റിയ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളുടെ പേര് മാറ്റിയ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളില്‍ ഒപ്പുവെച്ചതോടെ ഐ.പി.സി, സി.ആര്‍.പി.സി, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്ക് പകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനയവും നിയമമായി.

author-image
Web Desk
New Update
ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങള്‍ മാറ്റിയ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളുടെ പേര് മാറ്റിയ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളില്‍ ഒപ്പുവെച്ചതോടെ ഐ.പി.സി, സി.ആര്‍.പി.സി, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്ക് പകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനയവും നിയമമായി. സസ്പെന്‍ഷനെ തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് പുറത്തായ സമയത്താണ് മൂന്ന് ബില്ലുകളും ഇരുസഭകളിലും പാസായത്.

കൊളോണിയല്‍ കാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പൊളിച്ചെഴുതുന്നതെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു.

കമ്മിറ്റി നവംബര്‍ പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു. പിന്നീട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭകള്‍ പാസാക്കിയത്.

Latest News newsupdate criminal codes IPC Crpc president