സിനിമയെ ഇഷ്ടപ്പെട്ട വൈഗ; നടിയാകുമ്പോള്‍ വിളിക്കേണ്ട പേരുപോലും പറഞ്ഞു!

വൈഗ മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളെ അവതരിപ്പിച്ച സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ വിളിക്കാനിരിക്കെയായിരുന്നു വൈഗയുടെ കൊലപാതകം നടന്നത്.

author-image
Web Desk
New Update
സിനിമയെ ഇഷ്ടപ്പെട്ട വൈഗ; നടിയാകുമ്പോള്‍ വിളിക്കേണ്ട പേരുപോലും പറഞ്ഞു!

തൃക്കാക്കര: വൈഗ മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളെ അവതരിപ്പിച്ച സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ വിളിക്കാനിരിക്കെയായിരുന്നു വൈഗയുടെ കൊലപാതകം നടന്നത്. സിനിമയില്‍ ഏറെ സ്വപ്നങ്ങള്‍ കണ്ട പെണ്‍കുട്ടിയായിരുന്നു വൈഗയെന്ന് ബില്ലിയുടെ സംവിധായകന്‍ ഷാമോന്‍ നവരംഗ് പറഞ്ഞു.

സിനിമയില്‍ അറിയപ്പെടുമ്പോള്‍ വരേണ്ട തന്റെ പേര് എന്താണെന്നു പോലും പറഞ്ഞിരുന്നു. ടീമില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള കുട്ടി. അത്ര ആത്മവിശ്വാസത്തോടെയാണ് അവള്‍ അഭിനയിക്കുന്നതും ഇടപെടുന്നതുമെല്ലാം. മരണവാര്‍ത്ത ഞെട്ടിച്ചു കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ബില്ലി എന്ന സിനിമയില്‍ മികച്ച അഭിനയമാണ് വൈഗ കാഴ്ച വച്ചത്. മൂന്നു പെണ്‍കുട്ടികളുടെ കഥ പറയുന്ന ബില്ലിയിലെ മുഖ്യ കഥാപാത്രങ്ങളായ മൂന്നു പേരില്‍ ഒരാളാണ് വൈഗ അഭിനയിച്ച കഥാപാത്രം. ഐഎംപിയുടെ നിര്‍മാണത്തില്‍ നാലു സംവിധായകരുടെ അഞ്ചു സിനിമകള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന ചിത്രഹാര്‍ എന്ന സിനിമയിലെ ഒരു ചിത്രമാണ് ബില്ലി.

movie malayalam movie vaiga case billy movie