സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല ബിനോയ് വിശ്വത്തിന്

സിപിഐ സംസ്ഥാന സെക്രട്ടറിയായി മുതിര്‍ന്ന നേതാവ് ബിനോയ് വിശ്വം ചുമതലയേല്‍ക്കും. കോട്ടയത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം

author-image
anu
New Update
സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല ബിനോയ് വിശ്വത്തിന്

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറിയായി മുതിര്‍ന്ന നേതാവ് ബിനോയ് വിശ്വം ചുമതലയേല്‍ക്കും. കോട്ടയത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. യോഗം ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത്. ഇതിന്റെ തുടര്‍ച്ചയായുള്ള നടപടിക്രമങ്ങളിലൂടെ അടുത്ത ഘട്ടങ്ങളിലേക്കു കടക്കുമെന്ന് ഡി.രാജ വ്യക്തമാക്കി.

ചികിത്സയ്ക്കായി അവധിയെടുക്കുന്ന ഘട്ടത്തില്‍ കേന്ദ്ര സെക്രട്ടറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിനു താല്‍ക്കാലിക ചുമതല കൈമാറാന്‍ കാനം നിര്‍ദേശിച്ചിരുന്നു. ഈ മാസം 16, 17 തീയതികളില്‍ ചേരുന്ന ദേശീയ നിര്‍വാഹകസമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാനിരിക്കെയായിരുന്നു കാനത്തിന്റെ അപ്രതീക്ഷിത വിയോഗം.

സിപിഐ എക്‌സിക്യൂട്ടീവ് യോഗം കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റില്‍ കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ അംഗമാണ് ബിനോയ് വിശ്വം. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം നിര്‍വഹിക്കുമെന്നും ബാക്കി തീരുമാനം സംസ്ഥാന കൗണ്‍സില്‍ കൈക്കൊള്ളുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

Latest News kerala news