മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി

നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെയായിരുന്നു പ്രഖ്യാപനം.

author-image
Web Desk
New Update
മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി
 

 

 

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെയായിരുന്നു പ്രഖ്യാപനം. ഛത്തീസ്ഗഡിലെ 64 ഉം രാജസ്ഥാനിലെ 41 ഉം മദ്ധ്യപ്രദേശിലെ 57 ഉം സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചത്.

ഛത്തീസ്ഗഢില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന രമന്‍ സിംഗ്, സംസ്ഥാന അദ്ധ്യക്ഷന്‍ അരുണ്‍ സാവോ എം.പിയുമടക്കം സ്ഥാനാര്‍ഥികളാണ്. കേന്ദ്രമന്ത്രി രേണുക സിംഗ് ഉള്‍പ്പെടെ മൂന്ന് എം.പിമാരാണ് ലിസ്റ്റിലുള്ളത്.

മദ്ധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉള്‍പ്പെടെ 57 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്ത് വിട്ടത്. രാജസ്ഥാനില്‍ പ്രഖ്യാപിച്ച പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ പേരില്ല. ഇവരുടെ വിശ്വസ്തരായ നര്‍പത് സിംഗ്, രാജ്പാല്‍ സിംഗ് ഷെഖാവത്ത് എന്നിവരുള്‍പ്പെടെയുള്ള വിശ്വസ്തര്‍ക്കും പട്ടികയില്‍ ഇടം ലഭിച്ചില്ല. രാജ്യവര്‍ധന്‍ റാത്തോഡ്, ദിയ കുമാരി, ബാബ ബാലക് നാഥ്, നരേന്ദ്ര കുമാര്‍, ഭാഗീരഥ് ചൗധരി, കിരോഡി ലാല്‍ മീണ, ദേവ്ജി പട്ടേല്‍ എന്നീ ഏഴ് എം.പിമാര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്.

 

BJP assembly election congress party india