ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ ഛത്തീസ്ഗഡില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു. നാരായണ്‍പുര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ മാവോവാദി ആക്രമണത്തിലായിരുന്നു ബി.ജെ.പി. നേതാവ് രത്തന്‍ ദുബെ കൊല്ലപ്പെട്ടത്.

author-image
Web Desk
New Update
ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു

റായ്പുര്‍: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ ഛത്തീസ്ഗഡില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു. നാരായണ്‍പുര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ മാവോവാദി ആക്രമണത്തിലായിരുന്നു ബി.ജെ.പി. നേതാവ് രത്തന്‍ ദുബെ കൊല്ലപ്പെട്ടത്.

മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ദുബെയെ കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മാവോവാദികള്‍ ആരെല്ലാമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം സര്‍ഖേദ ജില്ലയിലുണ്ടായ മാവോവാദി ആക്രമണത്തിലും ഒരു ബി.ജെ.പി. നേതാവ് കൊല്ലപ്പെട്ടിരുന്നു.

സംസ്ഥാനത്ത് നവംബര്‍ 7,17 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

 

national news election news Latest News