ബിജെപിക്ക് സഹനശക്തിയില്ലെങ്കില്‍ ഇവിടെ തെരുവുയുദ്ധം നടക്കില്ലേ?

എസ്‌ഐഐയെയും ഡിവൈഎഫ്‌ഐഎയും അതിരൂക്ഷമായി വിമര്‍ശിച്ച് നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവന്‍. ഗവര്‍ണര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു ദേവന്റെ പ്രതികരണം.

author-image
Web Desk
New Update
ബിജെപിക്ക് സഹനശക്തിയില്ലെങ്കില്‍ ഇവിടെ തെരുവുയുദ്ധം നടക്കില്ലേ?

തിരുവനന്തപുരം: എസ്‌ഐഐയെയും ഡിവൈഎഫ്‌ഐഎയും അതിരൂക്ഷമായി വിമര്‍ശിച്ച് നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവന്‍. ഗവര്‍ണര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു ദേവന്റെ പ്രതികരണം.

രാഷ്ട്രീയത്തില്‍ ഏറ്റവും ആവശ്യമുള്ളത് പൗരബോധമാണ്. എസ്എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരും ഈ ബോധം നഷ്ടപ്പെട്ട് ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. ഇവരെ പോലെയാണ് മറ്റുളള പാര്‍ട്ടികളുമെങ്കില്‍ ഇവിടെ തെരുവു യുദ്ധം നടക്കില്ലെയെന്നും ദേവന്‍ ചോദിച്ചു.

ബിജെപി ശക്തിയില്ലാത്തതു കൊണ്ടല്ല, സഹനശക്തി കൊണ്ടാണ് ഇതിനെ കണ്ടില്ലെന്നു നടിക്കുന്നത്. അവരുടെ നേതാവ് എന്തുചെയ്താലും കുഴപ്പമില്ല, മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്താലാണ് തെറ്റെന്നും ദേവന്‍ പറഞ്ഞു.

devan kerala actor devan bjp leader