പ്രചാരണം കൊഴുപ്പിക്കാൻ ബിജെപി ; അമിത് ഷായും യോ​ഗി ആദിത്യനാഥും നിർമലസീതാരാമനും കേരളത്തിലേയ്ക്ക് !

കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ ഭാ​ഗമാകാനാണ് മൂവരും എത്തുന്നത്. തലസ്ഥാനത്ത് അമിത് ഷായും, പാലക്കാട് യോ​ഗി ആദിത്യനാഥും പങ്കെടുക്കുമെന്നാണ് വിവരം.

author-image
Greeshma Rakesh
New Update
പ്രചാരണം കൊഴുപ്പിക്കാൻ ബിജെപി ; അമിത് ഷായും യോ​ഗി ആദിത്യനാഥും നിർമലസീതാരാമനും കേരളത്തിലേയ്ക്ക് !

ഡൽഹി: പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ മറ്റു മുതിർന്ന ബിജെപി നേതാക്കളും കേരളത്തിലേക്ക്.അമിത് ഷാ, യോഗി ആദിത്യനാഥ്, നിർമല സീതാരാമൻ എന്നിവരാണ് കേരളത്തിൽ വരാൻ പോകുന്നത്. കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ ഭാഗമാകാനാണ് മൂവരും എത്തുന്നത്. തലസ്ഥാനത്ത് അമിത് ഷായും, പാലക്കാട് യോഗി ആദിത്യനാഥും പങ്കെടുക്കുമെന്നാണ് വിവരം.

അതെസമയം മറ്റ് പാർട്ടികളിൽനിന്നും നിരവധി പേർ യാത്രയിൽ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും പാർട്ടി അവകാശപ്പെട്ടു. യാത്രയുടെ ഒരുക്കങ്ങൾ ദേശീയ നേതൃത്വം വിലയിരുത്തി , പദയാത്രയോടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ആദ്യഘട്ടം സംസ്ഥാനത്ത് പൂർത്തിയാക്കുകയാണ് ലക്ഷ്യം.

 

kerala lok-sabha election 2024 nirmala sitharaman adityanath amit shah yogi campaign BJP