മധ്യപ്രദേശില്‍ ബിജെപി തുടര്‍ഭരണത്തിലേക്ക്, രാജസ്ഥാനിലും വ്യക്തമായ ലീഡ്; കോണ്‍ഗ്രസിന് ആശ്വാസമേകി ഛത്തീസ്ഗഡും തെലങ്കാനയും

By priya.03 12 2023

imran-azhar

 

ഡല്‍ഹി: മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി വ്യക്തമായ ലീഡ് നേടി. മധ്യപ്രദേശില്‍ 120 ലധികം സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷം പിടിച്ചതോടെ സംസ്ഥാനത്ത് ബിജെപി തുടര്‍ഭരണം ഏറെക്കുറേ ഉറപ്പിച്ചു.

 

100 സീറ്റുകളിലാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. അതേസമയം, രാജസ്ഥാനിലും വിജയത്തിലേക്ക് കുതിക്കുകയാണ് ബിജെപി. 115 സീറ്റുകളില്‍ ബിജെപിയും 80 സീറ്റികളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.

 

അതേസമയം, ഛത്തീസ്ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസ് ആണ് മുന്നേറുന്നത്. ഛത്തീസ്ഗഡില്‍ 60 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

 

40 ലധികം സീറ്റുകളില്‍ ബിജെപിയും മുന്നേറുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റം നടത്തുന്നുണ്ട്. 70 സീറ്റുകളിലാണ് കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റം നടത്തുന്നത്. ഭരണ കക്ഷിയായ ബിആര്‍എസ് 30 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

 

 

 

OTHER SECTIONS