മൂന്നിടത്ത് തിളങ്ങി ബിജെപി; കോണ്‍ഗ്രസിനെ ചേര്‍ത്ത് പിടിച്ച് തെലങ്കാന

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്ത് തിളക്കമാര്‍ന്ന വിജയത്തിലേക്ക് അടുത്ത് ബിജെപി. വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തന്നെ മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലനിര്‍ത്തിയിരുന്നു.

author-image
Priya
New Update
മൂന്നിടത്ത് തിളങ്ങി ബിജെപി; കോണ്‍ഗ്രസിനെ ചേര്‍ത്ത് പിടിച്ച് തെലങ്കാന

ഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്ത് തിളക്കമാര്‍ന്ന വിജയത്തിലേക്ക് അടുത്ത് ബിജെപി. വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തന്നെ മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലനിര്‍ത്തിയിരുന്നു.

ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി മികച്ച ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ചു. തെലങ്കാനയില്‍ കോണ്‍ഗ്രസ് ബിആര്‍എസിനെ വീഴ്ത്തി മിന്നും ജയം നേടി.

ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് മത്സരിക്കാനിറങ്ങിയ ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. പക്ഷേ, അവിടെയുള്ള ജനങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടു.

സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന നേതാക്കളെ എല്ലാവരെയും ഒപ്പം നിര്‍ത്താനായതും രാജസ്ഥാനിലെ കോണ്‍ഗ്രസ് തമ്മിലടിയും ഭരണവിരുദ്ധ വികാരവുമെല്ലാം ബിജെപിക്ക് വലിയ നേട്ടമായി.

മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അടക്കമുള്ളവരെ മറികടന്നാണ് ബിജെപി മുന്നേറുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനം വോട്ട് ചെയ്തുവെന്നായിരുന്നു ഛത്തീസ്ഗഡ് ബിജെപി നേതാവ് രമണ്‍ സിങ്ങ് പ്രതികരിച്ചത്.

BJP assembly election congress