ബിജെപി ദേശീയ കൗണ്‍സില്‍ യോഗം; ശനിയാഴ്ച മുതല്‍ ഡല്‍ഹിയില്‍

ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ശനിയും ഞായറുമായി ഡല്‍ഹി പ്രഗതി മൈതാനത്തെ ഭാരത മണ്ഡപത്തില്‍ ചേരും. രാജ്യത്തുടനീളമുള്ള 11,500 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ശനിയാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ യോഗം ഉദ്ഘാടനം ചെയ്യും.

author-image
Web Desk
New Update
ബിജെപി ദേശീയ കൗണ്‍സില്‍ യോഗം; ശനിയാഴ്ച മുതല്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ശനിയും ഞായറുമായി ഡല്‍ഹി പ്രഗതി മൈതാനത്തെ ഭാരത മണ്ഡപത്തില്‍ ചേരും. രാജ്യത്തുടനീളമുള്ള 11,500 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ശനിയാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ യോഗം ഉദ്ഘാടനം ചെയ്യും. 18ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധനയോടെ യോഗം സമാപിക്കും.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും പാര്‍ട്ടിയുടെ ഒരുക്കങ്ങളെക്കുറിച്ചും യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും. വികസിത ഭാരതത്തെ അടിസ്ഥാന മാക്കിയുള്ള പ്രദര്‍ശനവും സമ്മേളനവേദിയില്‍ ഒരുക്കിയിട്ടുണ്ട്. ദേശീയ- സംസ്ഥാന ഭാരവാഹികള്‍, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മുന്‍ എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍ എന്നിവരും പ്രതിനിധികളില്‍ ഉള്‍പ്പെടും.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ കൗണ്‍സില്‍ യോഗങ്ങള്‍ ചേരാറുണ്ടെന്ന് ബി.ജെ.പി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 2014ലും 2019ലും ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദേശീയ കൗണ്‍സില്‍ യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാ രത്തിലെത്തി. അഞ്ചു വര്‍ഷത്തിനുശേഷം 2019ല്‍ വലിയ ഭൂരിപക്ഷം നേടി വീണ്ടും ഭരണത്തിലെത്തി.

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 370ല്‍ അധികം സീറ്റുകളും എന്‍ഡിഎ നാനൂറിലധികം സീറ്റുകളുമാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ രണ്ടു ദിവസത്തെ യോഗം കൂടുതല്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തും. ദേശീയ കൗണ്‍സില്‍ യോഗത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ പ്രചോദനാത്മകമാണ്. നേതാക്കളും പ്രവര്‍ത്തകരും അതിനായി കാത്തിരിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

india BJP narendra modi