/kalakaumudi/media/post_banners/ae6cebb8b5e29d437af7f5137eb0336b4cf3e414eb61ed8ab6c4cb241ec6bb5e.jpg)
ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടയില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ബിജെപി. സംസ്ഥാനത്ത് നിരവധി സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത പ്രകടനപത്രിക ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദ പുറത്തിറക്കി.
ദരിദ്രര്‍ക്ക് 5 വര്‍ഷത്തേക്ക് സൗജന്യ റേഷന്‍, ലാഡ്ലി ലക്ഷ്മി പദ്ധതിയില്‍ പെണ്‍കുട്ടികള്‍ക്ക് പിജി വരെ സൗജന്യ വിദ്യാഭ്യാസം, ദരിദ്രകുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസം, അതിദരിദ്ര കുടുംബങ്ങള്‍ക്ക് കെജി തൊട്ട് പിജി വരെ സൗജന്യ വിദ്യാഭ്യാസം, ലാഡ്ലി ബെഹ്ന പദ്ധതിയില്‍ പ്രതിമാസം 1250 രൂപ കിട്ടുന്ന സ്ത്രീകള്‍ക്ക് വീടും ലഭ്യമാക്കുക, കൂടാതെ ഇവര്‍ക്ക് 450 രൂപയ്ക്കു ഗ്യാസ് സിലിണ്ടര്‍, 6 പുതിയ എക്‌സ്പ്രസ് വേകള്‍, 2 പുതിയ വിമാനത്താവളങ്ങള്‍, എല്ലാവര്‍ക്കും വീട് ഉറപ്പാക്കുക, മുഖ്യമന്ത്രി ജന്‍ ആവാസ് യോജന തുടങ്ങും, ഒരു രൂപയ്ക്ക് 100 യൂണിറ്റ് വരെ വൈദ്യുതി, കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 12000 രൂപ എന്നിങ്ങനെയാണ് മധ്യപ്രദേശില്‍ ബിജെപി പ്രഖ്യാപിച്ചിരിക്കുന്ന വാഗ്ദാനങ്ങള്‍.
നവംബര്‍ 17 നാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.