കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയിൽ ശ്രദ്ധേയമായി കേന്ദ്ര സർക്കാരിന്റെ ​ഹെൽപ് ഡെസ്ക്!

സാധാരണക്കരായ ജനങ്ങളെ സഹായിക്കുക, ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക, കേന്ദ്ര സർക്കാരിന്റെ പദ്ധതികളെ കുറിച്ച് കൃത്യമായ അറിവില്ലാത്തവർക്ക് ബോധവൽക്കരണം നൽകുക എന്നിവയാണ് ഹെൽപ് ഡെസ്ക് കൊണ്ട് ബിജെപി ലക്ഷ്യമിടുന്നത്.

author-image
Greeshma Rakesh
New Update
കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയിൽ ശ്രദ്ധേയമായി കേന്ദ്ര സർക്കാരിന്റെ ​ഹെൽപ് ഡെസ്ക്!

വയനാ‌ട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയിൽ ശ്രദ്ധേയമായി കേന്ദ്ര സർക്കാർ ഹെൽപ് ഡെസ്ക്.

കേന്ദ്രത്തിന്റെ വിവിധ പദ്ധതികളുടെ വിശദ വിവരങ്ങളും ഗുണഭോക്താക്കൾക്ക് വേണ്ട സഹായവും ഹെൽപ്പ് ഡെസ്ക് നൽകുന്നു.സാധാരണക്കരായ ജനങ്ങളെ സഹായിക്കുക, ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക, കേന്ദ്ര സർക്കാരിന്റെ പദ്ധതികളെ കുറിച്ച് കൃത്യമായ അറിവില്ലാത്തവർക്ക് ബോധവൽക്കരണം നൽകുക എന്നിവയാണ് ഹെൽപ് ഡെസ്ക് കൊണ്ട് ബിജെപി ലക്ഷ്യമിടുന്നത്.

ഇക്കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളുടെയും സേവന പദ്ധതികളുടെയും പൂർണവും കൃത്യവുമായ വിവരങ്ങളാണ് ഹെൽപ്പ് ഡെസ്കിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്ന കേരള പദയാത്രയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന പദയാത്രയിൽ വനവാസികളുൾപ്പെടെ പതിനായിരക്കണക്കിന് ജനങ്ങൾ പങ്കെടുത്തു.മാത്രമല്ല സുരേഷ് ഗോപി ഉൾപ്പെടെയുള്ള നേതാക്കളും പദയാത്രയുടെ ഭാഗമായി.

 

k surendran kerala padayatra narendra modi loksabha election2024 BJP central government