
ഡല്‍ഹി:കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കും ലഭിച്ച സന്ദേശം ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപിയുടെ ശ്രമമാണെന്ന് രാഹുല്‍ഗാന്ധി. ഐഫോണുകളിലാണ് സന്ദേശം കിട്ടിയത്.ആപ്പിളില്‍ നിന്ന് പ്രതിപക്ഷ നേതാക്കള്‍ക്കും തന്റെ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം ലഭിച്ചതായി രാഹുല്‍ പറഞ്ഞു.
കെ.സി വേണുഗോപാല്‍, സുപ്രിയ, പവന്‍ ഖേര,സീതാറാം യെച്ചൂരി എന്നിങ്ങനെ ചില പ്രമുഖ നേതാക്കള്‍ക്കും സന്ദേശം ലഭിച്ചിട്ടുണ്ട്. അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദാനി ഒന്നാം സ്ഥാനത്തും, മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായി.
രാജ്യത്തെ വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.ബിജെപിയുടെ സാമ്പത്തിക വ്യവസ്ഥ അദാനിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇനിയും എത്ര വേണമെങ്കിലും ചോര്‍ത്തിക്കോളൂ എന്നും ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണ്. അദാനിയുടെ ജീവനക്കാരനാണ് മോദി. പെഗാസെസ് അന്വേഷണം എവിടെയും എത്താതെ പോയി. പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള നീക്കം മാത്രമാണിത്. ക്രിമിനലുകള്‍ മാത്രമേ ഈ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടമാണ് നടത്തുന്നത്. അതില്‍ ഒരു പടി മാത്രമാണ് തെരഞ്ഞെടുപ്പ്. ജയമോ, പരാജയമോ എന്നതല്ല പോരാടുകയെന്നതാണ് പ്രധാനമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.അതെസമയം അടുത്ത മാസം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപി പരായപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.