/kalakaumudi/media/post_banners/562a37872f36d05a9a5e019e88ac5b61fa1fff17bd45c135c0d46c5aca859649.jpg)
ഡൽഹി:2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ ബിജെപി നേതൃയോഗം ശനിയാഴ്ച ഡൽഹിയിൽ. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക.ബിജെപി ദേശീയ ഭാരവാഹികൾക്ക് പുറമെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംഘടനാ ജനറൽ സെക്രട്ടറിമാരും രണ്ട് ദിവസം നീണ്ടുനിന്ന യോഗത്തിൽ പങ്കെടുക്കും.
യോഗത്തിൽ വരാനിരിക്കുന്ന പരിപാടികൾ ചർച്ച ചെയ്യും.മാത്രമല്ല കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവും യോഗം വിലയിരുത്തും.
വിക്ഷിത് ഭാരത് സങ്കലപ് യാത്രയുടെ പുരോഗതിയ അവലോകനം ചെയ്യുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ സഖ്യത്തെ നേരിടാനുള്ള തന്ത്രങ്ങളും യോഗത്തിൽ ആവിഷ്കരിക്കും. ബിജെപി ഇത്തവണ 400-ലധികം സീറ്റുകൾ നേടുമെന്നാണ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.വനിതാ സംവരണം, കേന്ദ്ര പദ്ധതികളുടെ പ്രചാരണം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വികസന നേട്ടങ്ങൾ എന്നിവ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണം ശക്തമാക്കാനാണ് തീരുമാനം.
യോഗത്തിന്റെ പ്രാഥമിക അജണ്ട വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളാണെങ്കിലും, ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പും നടത്താനുള്ള സാധ്യതയെക്കുറിച്ചും അംഗങ്ങളുടെ അഭിപ്രായം തേടുമെന്നും വൃത്തങ്ങൾ അറിയിച്ചു.
അടുത്ത വർഷം സെപ്തംബറോടെ കേന്ദ്രഭരണ പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താനാണ് സുപ്രീം കോടതിയുടെ നിർദേശം. ഈ നിർദ്ദേശത്തിന്റെ വെളിച്ചത്തിൽ, ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നത് പാർട്ടി സജീവമായി ചർച്ച ചെയ്യുകയാണെന്ന് ബിജെപിക്കുള്ളിലെ വൃത്തങ്ങൾ വെളിപ്പെടുത്തി.