കര്‍ണാടകയിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്കടിയില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. അപകടത്തില്‍ രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു

author-image
Web Desk
New Update
കര്‍ണാടകയിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

 

ബെംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്കടിയില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. അപകടത്തില്‍ രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു. 6 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ മലയാളിയാണ്.

പടക്കനിര്‍മാണശാലയിലെ തൊഴിലാളികളായ സ്വാമി (55), വര്‍ഗീസ് (68) എന്നിവരാണ് മരിച്ച മലയാളികള്‍. മലപ്പുറം സ്വദേശിയായ ബഷീറിന്റെ ഫാമിലാണ് പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഫാമുടമ അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പടക്കം നിര്‍മിച്ചിരുന്ന ചെറിയ കെട്ടിടം സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തില്‍ 9 പേരാണ് ഉണ്ടായിരുന്നത്.

kerala police malayali karnataka