കളമശേരിയില്‍ പൊട്ടിത്തെറി; അവധിയിലുള്ള ഡോക്ടര്‍മാര്‍ തിരിച്ചെത്തണമെന്ന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

കളമശേരിയില്‍ നടന്ന പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

author-image
Priya
New Update
കളമശേരിയില്‍ പൊട്ടിത്തെറി; അവധിയിലുള്ള ഡോക്ടര്‍മാര്‍ തിരിച്ചെത്തണമെന്ന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

കൊച്ചി: കളമശേരിയില്‍ നടന്ന പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

എറണാംകുളം ജില്ലയില്‍ അവധിയില്‍ പോയ മുഴുവന്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരോടും അടിയന്തരമായി തിരിച്ചെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശമുണ്ട്.

അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റ് ആശുപത്രികളില്‍ സൗകര്യമൊരുക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചതായാണ് വിവരം. 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.

kalamassery blast veena george