/kalakaumudi/media/post_banners/37639bb6193a254a406be6daec7db485485aea30219070dd766e22267197f902.jpg)
കൊച്ചി: കളമശ്ശേരി നെസ്റ്റിനു സമീപമുള്ള കണ്‍വെന്‍ഷന്‍ സെന്ററിന്റെ അകത്ത് നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു.23 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.
9.30 ഓടെയാണ് വന്‍ സ്‌ഫോടനം ഉണ്ടായത്. മൂന്നും നാലും പ്രാവശ്യം സ്‌ഫോടനമുണ്ടായതായി ഹാളില്‍ ഉണ്ടായിരുന്നവര്‍ വിശദീകരിക്കുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റവരേയും മരിച്ചയാളേയും കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ഹാളിന്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രാര്‍ത്ഥനയുടെ സമയമായതുകൊണ്ട് എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതെന്ന് ആളുകള്‍ പറയുന്നു.
വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നു. നിലവില്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.അതേസമയം, പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
