ഇസ്രയേല്‍ ഹമാസ് യുദ്ധം; യുഎഇ ,ബഹ്‌റൈന്‍ രാജ്യങ്ങളുമായി ബ്ലിങ്കണ്‍ കൂടിക്കാഴ്ച നടത്തി

ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ ഡെപ്യൂട്ടി കിംഗ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ കൂടിക്കാഴ്ച നടത്തി.

author-image
Web Desk
New Update
ഇസ്രയേല്‍ ഹമാസ് യുദ്ധം; യുഎഇ ,ബഹ്‌റൈന്‍ രാജ്യങ്ങളുമായി ബ്ലിങ്കണ്‍ കൂടിക്കാഴ്ച നടത്തി

അബുദാബി: ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ ഡെപ്യൂട്ടി കിംഗ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ കൂടിക്കാഴ്ച നടത്തി.

യുദ്ധം അവസാനിപ്പിക്കാനായി പ്രാദേശികവും അന്തര്‍ദേശീയവുമായി ഇടപെടല്‍ നടത്തേണ്ടതിന്റെ ആവശ്യകത യുഎഇ പ്രസിഡന്റ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചൂണ്ടികാട്ടി. പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തി, സമാധാനം കൈവരിക്കുന്നതിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് പിന്തുടരേണ്ടതിന്റെ പ്രാധാന്യം ഇരുവരും ചര്‍ച്ച ചെയ്തു. ജിസിസി രാജ്യങ്ങളില്‍ ആന്റണി ബ്ലിങ്കണ്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.

സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള എല്ലാ പ്രാദേശിക, ആഗോള ശ്രമങ്ങളെയും പിന്‍തുണക്കുന്നതായി ആന്റണി ബ്ലിങ്കനുമായുളള ചര്‍ച്ചയില്‍ ബഹ്റൈന്‍ ഡെപ്യൂട്ടി കിംഗ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു. ഗാസ മുനമ്പില്‍ ഭക്ഷണം വെള്ളം, ചികില്‍സ എന്നിവയുള്‍പ്പടെയുളള മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടികാട്ടി. നിരപരാധികളായ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.

അതേസമയം പലസ്തീന്‍ ജനതക്ക് യുഎഇ ഭരണകൂടം വീണ്ടും 50 മില്ല്യണ്‍ ദിര്‍ഹത്തിന്റെ സഹായം പ്രഖ്യാപിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് വഴിയാകും സഹായം എത്തിക്കുക. പലസ്തീന് രണ്ട് കോടി ഡോളറിന്റെ സഹായം എത്തിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

war uae america israel hamas blinken bahrain