/kalakaumudi/media/post_banners/cdba9e29299b407b86f293c68b99664be942597e16e7473086e575ac6dcaaedc.jpg)
കോട്ടയം: കുറവിലങ്ങാട് കളത്തൂര്‍ കാണക്കാരി റോഡില്‍ മണ്ഡപ പടിക്കു സമീപത്തെ പാറമടകുളത്തില്‍ കാറില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കൊണ്ടുക്കാലാ ഞാറുകുളത്തേല്‍ കിണറ്റുങ്കല്‍ ലിതീഷ് ജോസ് (45) ആണ് മരിച്ചത്. കോട്ടയം ഗാന്ധിനഗര്‍ ബിവറേജിന് സമീപം കട നടത്തുകയാണ് ലിതീഷ്.
ഇന്നലെ രാത്രി 10.30ന് കട അടച്ചശേഷം വീട്ടിലേക്ക് പോകുന്ന വഴിയാണ് ലിതീഷിന്റെ കാര്‍ നിയന്ത്രണം തെറ്റി പാറമടയിലേക്ക് വീഴുന്നത്. കടുത്തുരുത്തി അഗ്‌നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു.