നിര്‍മല സീതാരാമന്‍ രാജിവയ്ക്കണം; മുംബൈയില്‍ ബോംബാക്രമണ ഭീഷണി

ആര്‍.ബിഐയുടെയും എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ബാങ്കുകളുടെയും ഓഫീസുകളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ധനമന്ത്രി നിര്‍മല സീതാരാമന്റെയും ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെയും രാജി ആവശ്യപ്പെട്ടാണ് ഭീഷണി.

author-image
Web Desk
New Update
നിര്‍മല സീതാരാമന്‍ രാജിവയ്ക്കണം; മുംബൈയില്‍ ബോംബാക്രമണ ഭീഷണി

മുംബൈ: ആര്‍.ബിഐയുടെയും എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ബാങ്കുകളുടെയും ഓഫീസുകളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ധനമന്ത്രി നിര്‍മല സീതാരാമന്റെയും ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെയും രാജി ആവശ്യപ്പെട്ടാണ് ഭീഷണി.

തിങ്കളാഴ്ച ആര്‍.ബിഐ ഓഫീസിലേക്കാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് മുംബൈയിലെ 11 സ്ഥലങ്ങളില്‍ 11 ബോംബാക്രമണങ്ങള്‍ നടക്കുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.

സന്ദേശത്തില്‍ പറയുന്ന 11 സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും പക്ഷേ ഒന്നും കണ്ടെത്താനായില്ലെന്നും മുംബൈ പോലീസ് പറഞ്ഞു. സംഭവത്തില്‍ മുംബൈയിലെ എംആര്‍എ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

india mumbai reserve bank of india nirmala sitharaman