/kalakaumudi/media/post_banners/30aed3091805b8988b700390c37825e07e7d08eaf2ff9b97275a46ed41395c04.jpg)
ബെംഗളൂരു: കര്‍ണാടക രാജ്ഭവനില്‍ ബോംബ് ഭീഷണി മുഴക്കിയത് കൗതുകത്തിന് വേണ്ടിയാണെന്ന് അറസ്റ്റിലായ എസ്.ഭാസ്‌കര്‍ പൊലീസിനു മൊഴി നല്‍കി.
കഴിഞ്ഞ ദിവസം ആന്ധ്രയിലെ ചിറ്റൂരില്‍ നിന്നാണ് യുവാവിനെ പിടികൂടിയത്.
കോലാര്‍ മുളബാഗിലു വാഡഹള്ളി സ്വദേശിയായ ഭാസ്‌കര്‍ ബികോം ബിരുദധാരിയാണ്.
ഭാസ്‌കറിനെതിരെ നിലവില്‍ മറ്റുകേസുകളൊന്നും ഇല്ലെന്നും വിശദമായി ചോദ്യം ചെയ്യുകയാണെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ബി.ദയാനന്ദ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ ഡൊംലൂരിലെ കണ്‍ട്രോള്‍ റൂമില്‍ രാജ്ഭവനില്‍ ബോംബ് വച്ചതായുള്ള കന്നഡയിലുള്ള ഫോണ്‍ കോള്‍ ലഭിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.