/kalakaumudi/media/post_banners/71a4c07165543e672a287bc9f1fc7c5377c22f0ee6b9ab915d1eb81dd7b46ad8.jpg)
ന്യൂഡല്‍ഹി: കൊലപാതകക്കേസിന്റെ വിചാരണ നടക്കവെ 'കൊല്ലപ്പെട്ട' 11കാരന്‍ കോടതിയില്‍ നേരിട്ട് ഹാജരായി. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് സുപ്രീം കോടതി മുമ്പാകെയാണ് കേസ് വന്നത്.
തന്റെ മുത്തച്ഛനെയും അമ്മാവന്മാരെയും കുടുക്കാന്‍ വേണ്ടി അച്ഛന്‍ കെട്ടിച്ചമച്ചതാണ് കൊലപാതകക്കേസെന്ന് പിലിഭിത്തില്‍ നിന്നുള്ള അഭയ് കുമാര്‍ എന്ന 11 കാരന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് കേസിലെ കുറ്റാരോപിതര്‍ക്കെതിരെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാരിനും പിലിഭിത് പൊലീസ് സൂപ്രണ്ടിനും നൂരിയ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
സ്ത്രീധനം ആവശ്യപ്പെട്ട് അഭയുടെ മാതാവിനെ പിതാവ് മര്‍ദ്ദിക്കുന്നതിനിടയില്‍ മാതാവ് മരിച്ചു. മകളുടെ മരണത്തിന് ശേഷം അഭയുടെ മുത്തച്ഛന്‍ പിതാവിനെതിരെ ഐ.പി.സി സെക്ഷന്‍ 304 ബി പ്രകാരം കേസ് കൊടുത്തു. ഇത് അഭയുടെ അവകാശം സംബന്ധിച്ച തര്‍ക്കത്തിലേക്ക് നയിച്ചു.
തന്റെ മകന്‍ അഭയിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഭാര്യാ പിതാവിനും സഹോദരങ്ങള്‍ക്കുമെതിരെ പിതാവ് ആദ്യം അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇത് തള്ളിയതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">