മലപ്പുറത്ത് എട്ടുവയസ്സുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

By Web Desk.01 10 2023

imran-azhar

 


മലപ്പുറം: സൗത്ത് പല്ലാര്‍ പാലത്തുംകുണ്ട് വെള്ളക്കെട്ടില്‍ എട്ടു വയസ്സുകാരന്‍ മുങ്ങിമരിച്ചു. വാക്കാട് മമ്മിക്കാനകത്ത് അബ്ദുറഹീമിന്റെയും സൈഫുന്നീസയുടെയും മൂത്ത മകന്‍ മുഹമ്മദ് മുസമ്മില്‍ ആണ് മരിച്ചത്.

 

കഴിഞ്ഞ ദിവസമാണ് സൗത്ത് പല്ലാറില്‍ ബന്ധുവീട്ടില്‍ കുട്ടി വിരുന്ന് വന്നത്. കൂട്ടുകാരോടൊപ്പം വീടിനടുത്തുള്ള പാലത്തുംകുണ്ടില്‍ കുളിക്കാന്‍ എത്തിയപ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു.

 

കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആഴത്തിലേക്കു മുങ്ങിപ്പോയി. നാട്ടുകാരാണു കുട്ടിയെ വെള്ളത്തില്‍ നിന്നും കരയ്‌ക്കെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

വാക്കാട് കടപ്പുറം എഎംഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരന്‍ റിസ്വാന്‍.

 

 

OTHER SECTIONS